Mon. Dec 23rd, 2024

നടി ഊര്‍മിള മതോം‍ഡ്‍കർക്കെതിരെ വിമര്‍ശനവുമായി വീണ്ടും കങ്കണ റണാവത്ത്. ഊര്‍മിള മൂന്ന് കോടി രൂപക്ക് ഓഫീസ് വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പരിഹാസവുമായി കങ്കണ രം​ഗത്തെത്തിയത്. ഊര്‍മിളയെ ട്രോളുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്. ബിജെപിയെ സന്തോഷിച്ചതിന് തനിക്ക് 30 കേസുകളാണ് ലഭിച്ചതെന്നും നിങ്ങളെപ്പോലെ ഞാന്‍ സ്മാര്‍ട്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് കങ്കണ ട്വീറ്റ്.

By Divya