Mon. Dec 1st, 2025

നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഭൂട്ടാന്‍ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും മോഹന്‍ലാലിന്റെ സുഹൃത്തുമായ ശ്രീകാന്ത് കോട്ടക്കല്‍.

ഭൂട്ടാനിലെ പട്ടണവഴികളിലൂടെ ആരാലും അറിയപ്പെടാതെ നടക്കുന്ന മോഹന്‍ലാലിനെക്കുറിച്ചും ആ യാത്ര അദ്ദേഹം ആസ്വദിക്കുന്നതിനെക്കുറിച്ചുമാണ് ശ്രീകാന്ത് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ എഴുതിയ യാത്രവിവരണത്തില്‍ പറയുന്നത്.

പതിനെട്ടാം വയസില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് പ്രശസ്തനായ അസാധാരണക്കാരനായ ഒരു മനുഷ്യന്‍ സാധാരണക്കാരനായി ജീവിക്കുവാനും സ്വതന്ത്രമായി നടക്കാനും മോഹിക്കുന്നതിന്റെ നേരിട്ടുള്ള ഉദാഹരണമായിട്ടാണ് ലാലിന്റെ അന്നത്തെ നടത്തത്തെ തനിക്ക് തോന്നിയതെന്ന് ശ്രീകാന്ത് പറയുന്നു.

By Divya