Mon. Dec 23rd, 2024

സിഡ്നി ∙ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് ആശങ്കയുടെ പിച്ചിൽ. നിലവിലെ കോവിഡ് സാഹചര്യത്തിൽ, ബ്രിസ്ബെയ്നിലെത്തുന്ന ഇന്ത്യൻ താരങ്ങൾ നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന നിർദേശമാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഓസ്ട്രേലിയയിൽ വന്നയുടൻ രണ്ടാഴ്ച ക്വാറന്റീനിൽ കഴിഞ്ഞതിനാൽ ഇനിയൊരിക്കൽക്കൂടി ക്വാറന്റീൻ പറ്റില്ലെന്ന് ഇന്ത്യൻ ടീം തീരുമാനിക്കാനിടയുണ്ടെന്നും ടെസ്റ്റ് ബ്രിസ്ബെയ്നിൽ നടക്കുന്ന കാര്യം സംശയത്തിലാണെന്നും ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

7നു തുടങ്ങുന്ന 3–ാം ടെസ്റ്റിനു വേദിയൊരുക്കുന്ന സിഡ്നി, കോവിഡ് ഹോട്സ്പോട്ടായ ന്യൂ സൗത്ത് വെയ്‍ൽസിലാണ്. 4–ാം ടെസ്റ്റിനു വേദിയാകേണ്ട ബ്രിസ്ബെയ്ൻ മറ്റൊരു സംസ്ഥാനമായ ക്വീൻസ്‍ലൻഡിലാണ്. റോഡ് മാർഗമുള്ള അതിർത്തികൾ ക്വീൻസ്‌ലൻഡ് അടച്ചിട്ടിരിക്കുകയാണ്

By Divya