Sat. Jul 19th, 2025

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സീൻ ആവശ്യപ്പെട്ട് ബ്രസീലിലെ സ്വകാര്യ ഹെൽത് ക്ലിനിക്കുകളുടെ സംഘടന. അമ്പതു ലക്ഷം ഡോസ് വാക്സീനു വേണ്ടിയാണ് ഭാരത് ബയോടെക്കിനെ സമീപിച്ചത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ അവസാനഘട്ടത്തിലേക്കു കടന്ന കോവാക്സീൻ വാങ്ങുന്നതിനായി ഭാരത്ബയോടെക്കുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി ദ് ബ്രസീലിയൻ അസോസിയേഷൻ ഓഫ് വാക്സീൻ ക്ലിനിക്സ് (എബിസിവിഎസി) അവരുടെ വെബ്സൈറ്റിൽ സ്ഥിരീകരിച്ചു.

By Divya