Mon. Dec 23rd, 2024

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. അലൻ ഷുഹൈബിന് ജാമ്യത്തിൽ തുടരാം. പ്രായവും, മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകിയത്. എൻഐഎയുടെ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യ കേസില്ല എന്ന കീഴ്‌ക്കോടതി വിധി അപ്പീലിൽ റദ്ദാക്കി.

By Divya