Mon. Dec 23rd, 2024

കൊല്‍ക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. കഴിഞ്ഞ ദിവസം ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ഒവൈസി ഫുര്‍ഫുറ ഷെരീഫിലെത്തി അബ്ബാസ് സിദ്ദിഖിയെന്ന പുരോഹിതനുമായി കൂടിക്കാഴ്ച നടത്തി.
ഇളയ സഹോദരനെ ബിജെപിയിലെത്തിച്ച് സുവേന്ദു; പിതാവ് ഇപ്പോഴും തൃണമൂലിൽ
ബംഗാളില്‍ തന്റെ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ മുഖമായി പ്രവര്‍ത്തിക്കണമെന്ന് അബ്ബാസ് സിദ്ദിഖിയോട് ഒവൈസി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിമര്‍ശകനായ അബ്ബാസിനെ ഒപ്പം നിര്‍ത്തുകയാണ് ഒവൈസിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മുസ്‌ലിം സമൂഹത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ചൂഷണം ചെയ്യുകയാണെന്ന് അബ്ബാസ് സിദ്ദിഖി വിമര്‍ശിച്ചിരുന്നു

By Divya