Fri. Nov 15th, 2024

ടെക്സസ് സെനറ്റർ ടെഡ് ക്രൂസും മറ്റ് 10 യുഎസ് സെനറ്റർമാരും ഇലക്ടറൽ കോളജ് ഫലം 10 ദിവസം വൈകിക്കുവാൻ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് കോൺസ് സമ്മേളിച്ച് ഇലക്ടറൽ കോളജ് ഫലം അവലോകനം ചെയ്യുക. ഫലം 10 ദിവസം വൈകിച്ചാൽ അതിനകം കടുത്ത മത്സരം നടന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്യുന്ന സംസ്ഥാനങ്ങളിലെ ഫലം പുനരവലോകനം ചെയ്യാൻ കഴിയുമെന്ന് ഈ സെനറ്റർമാർ പറയുന്നു. തിരഞ്ഞെടുപ്പു ഫലത്തിൽ ഒരു എമർജൻസി ഓഡിറ്റ് ആവശ്യമാണെന്നാണ് ഇവരുടെ വാദം.
ഇങ്ങനെ ഒരു വിളംബരം ഉണ്ടായാൽ  നടപടി ക്രമങ്ങൾ ജനുവരി 20 വരെ നീളും– അതായത് പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുന്നതിന് പിന്നീട് ശേഷിക്കുക നാല് ദിവസം മാത്രമായിരിക്കും. എന്നാൽ ഈ സെനറ്റർമാരുടെ കൗശല നീക്കം ഫലിക്കുവാൻ സാധ്യതയില്ല. കാരണം രണ്ട് സഭകളും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കേണ്ടതുണ്ട്. പ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം.

By Divya