Wed. Jan 22nd, 2025

ന്യൂദല്‍ഹി: കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി കര്‍ഷകസംഘടനകള്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് പോകില്ലെന്നാണ് ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്ത് പറഞ്ഞത്.‘ഞങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങളും എം.എസ്.പിയും പിന്‍വലിക്കണമെന്നായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇവ പിന്‍വലിക്കാതെ ഇനി വീട്ടിലേക്ക് ഒരു തിരിച്ചുപോക്കില്ല’, രാകേഷ് തികായത്ത് പറഞ്ഞു.

By Divya