Thu. Jan 23rd, 2025

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി (മോറിസ് ഗാരേജസ്). 2019 ജൂണ്‍ 27നാണ് ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി കമ്പനിയുടെ വരവ്. പിന്നാലെ മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിച്ചാണ് കമ്പനി വാഹനലോകത്തെ അമ്പരപ്പിച്ചത്. 

വാഹന മോഡലുകളുടെ നിര വികസിക്കുന്നതിനൊപ്പം എം ജിയുടെ സ്വാധീനവും ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍  ശക്തമാകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവന്ന 2020 ഡിസംബറിലെ വില്പന കണക്കുകള്‍ ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. 4010 യൂണിറ്റുകളാണ് ഡിസംബറില്‍ മാത്രം എം ജി മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റതെന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

By Divya