Mon. Dec 23rd, 2024

ദോഹ ∙ ഖത്തറില്‍ കോവിഡ് 19 വാക്‌സീനേഷന്റെ ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ എടുക്കേണ്ടവരുടെ പ്രായപരിധി എഴുപതില്‍ നിന്നും 65 ആക്കി കുറച്ചു. കുത്തിവയ്പ് എടുക്കാനായി പുതിയ ബുക്കിങ് സൗകര്യവും ആരംഭിച്ചു. ഡിസംബര്‍ 23 മുതല്‍ രാജ്യത്ത് ആദ്യ ഘട്ട കുത്തിവയ്പ് പുരോഗമിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അധികൃതര്‍ ഫോണിലൂടെയും എസ്എംഎസ് മുഖേനയും നേരിട്ടാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ ക്ഷണിക്കുന്നത്.
 ഇതുവരെ അധികൃതരുടെ അറിയിപ്പ് ലഭിക്കാത്ത 65 ഉം അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 4027 7077 എന്ന ഹോട്‌ലൈന്‍ നമ്പറില്‍ വിളിച്ച് കുത്തിവയ്പിനായി ബുക്ക് ചെയ്യാം. വാക്‌സിനേഷന്റെ ആദ്യ ഘട്ടം ജനുവരി 31 വരെയാണ്. മുന്‍കൂര്‍ അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി കുത്തിവയ്പ് നല്‍കുന്നത്.

By Divya