Mon. Apr 7th, 2025 7:45:45 AM

വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ചിനെ യു.കെയില്‍ നിന്നും അമേരിക്കയിലേക്ക് നാടുകടത്തണമെന്ന കേസില്‍ കോടതി വിധി പറഞ്ഞിരിക്കുകയാണ്. അസാഞ്ചിനെ വിട്ടുനല്‍കണമെന്ന അമേരിക്കയുടെ ആവശ്യം യു.കെ അംഗീകരിച്ചാല്‍ അദ്ദേഹത്തിന് 175 വര്‍ഷത്തെ തടവായിരുന്നു ശിക്ഷയായി ലഭിക്കുക.

എന്നാല്‍ യു.കെ കോടതി അസാഞ്ചിനെ നാടുകടത്തില്ല എന്നാണ് വിധിച്ചിരിക്കുന്നത്. അതേസമയം കേസില്‍ യു.എസ് അപ്പീലിനു പോകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

By Divya