Mon. Dec 23rd, 2024

ദുബായ് ∙ തുടർച്ചയായ ഗിന്നസ് നേട്ടങ്ങളിലൂടെ ശ്രദ്ധേയനായ റാംകുമാർ സാരംഗപാണിക്ക് മറ്റൊരു ലോക റെക്കോർഡ് കൂടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ആശംസനേർന്ന്, ലോകത്തെ ഏറ്റവും വലിയ ആശംസാ കാർഡ് തയാറാക്കിയാണ് പാതിമലയാളിയായ റാംകുമാർ ജേതാവായത്.

ഷെയ്ഖ് മുഹമ്മദ് ഭരണസാരഥ്യമേറ്റതിന്റെ 15ാം വാർഷികത്തോടനുബന്ധിച്ചാണു കാർഡ് തയാറാക്കിയത്. മടക്കിവയ്ക്കാവുന്ന കാർഡിന്റെ ഉൾഭാഗം 8.20 ചതുരശ്ര മീറ്റർ വരും. ഹോങ്കോങ്ങിലെ 6.729 ചതുരശ്ര മീറ്റർ റെക്കോർഡ് അണു തകർത്തത്. ദെയ്റ ആർട് ഗാലറിയിൽ 4 മുതൽ 18 വരെ പ്രദർശിപ്പിക്കും.

By Divya