Mon. Dec 23rd, 2024

കര്‍ഷക സമരത്തിന് പിന്തുണയായി ഒരു കോടി രൂപ സംഭാവന നല്‍കിയ പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസഞ്ചിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. ആര്‍.എസ്.എസ് ബന്ധമുള്ള ലീഗല്‍ റൈറ്റ്സ് ഒബ്‌സര്‍വേറ്ററി എന്ന സംഘടന നല്‍കിയ പരാതിയിലാണ് അന്വേഷണം. ഷഹീന്‍ബാഗ് സമരനേതാവ് ബില്‍ക്കിസ് ബാനുവിനെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബോളിവുഡ് നടി കങ്ക റനൗട്ടുമായി ദില്‍ജിത് ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു. പിന്നാലെയായിരുന്നു സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി കമ്പിളി വസ്ത്രങ്ങള്‍ വാങ്ങുന്നതിന് ദില്‍ജിത്ത് ഒരു കോടി രൂപ നല്‍കിയത്.

By Divya