Mon. Dec 23rd, 2024

ടൂറിൻ∙ രാജ്യന്തര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ബ്രസീലിയൻ ഇതിഹാസം പെലെയെ മറികടന്ന് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സെരി എയിൽ ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഉഡിനീസിനെതിരെ നേടിയ ഇരട്ടഗോളോടെയാണ് യുവെന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെലെയെ മറികടന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യാന്തര, ക്ലബ് തലങ്ങളിലായി 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്. ഉഡിനീസിനെതിരെ ഇരട്ടഗോളോടെ റൊണാൾഡോയുടെ ഗോൾനേട്ടം 758 ആയി ഉയർന്നു. 742 ഗോളുകളുമായി ലയണൽ മെസ്സി റൊണാൾഡോയ്ക്ക് പിന്നിലുണ്ട്.

By Divya