Sun. Dec 22nd, 2024

തിരുവനന്തപുരം ∙ സ്കൂളുകൾക്കു പിന്നാലെ സംസ്ഥാനത്തെ കോളജുകളിലും ഇന്നു മുതൽ നിയന്ത്രണങ്ങളോടെ ക്ലാസുകൾ.
∙ ഒരു സമയം പകുതി വിദ്യാർഥികൾക്കു മാത്രം പ്രവേശനം.
∙ 2 ബാച്ച് ആയി, ഒരു വിദ്യാർഥിക്ക് 5 മണിക്കൂർ അധ്യയനം ലഭിക്കുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കാം.
∙ പ്രവർത്തനസമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ (ഷിഫ്റ്റ് അടിസ്ഥാനത്തിൽ)
∙ ഷിഫ്റ്റ് അല്ലാത്തവർക്ക് നാലു സമയ ഷെഡ്യൂളിൽ (8.30–1.30; 9–2; 9.30–3.30; 10–4) ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കാം.
∙ ശനിയാഴ്ചകളിലും അധ്യയനം.
ക്ലാസുകൾ ഇവർക്ക്
∙ആർട്സ് ആൻഡ് സയൻസ്, േലാ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ , പോളിടെക്നിക് എന്നിവിടങ്ങളിൽ ബിരുദം 5, 6 സെമസ്റ്റർ ക്ലാസുകൾ. പിജി ക്ലാസുകൾ.

By Divya