Thu. Dec 19th, 2024

പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള സഹായധനം നാളെ വിതരണം ചെയ്യും, വീടുകളും ഈ മാസം കൈമാറും…

ഇടുക്കി: പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള സർക്കാർ സഹായധനം നാളെ കൈമാറും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്, മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവ‍ർക്ക് നിർമിച്ച് നൽകുന്ന വീടുകളും ഈ മാസം കൈമാറും.

ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്റെ ആദ്യഘഡു കിട്ടി. ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരും കണ്ണൻദേവൻ കമ്പനിയും പ്രഖ്യാപിച്ച സഹായധനം നൽകിയിരുന്നില്ല.

By Divya