Mon. Dec 23rd, 2024

ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനം ഇന്ന്. ഇൗ സുദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ പൊതുജനങ്ങൾക്കായി കുറിച്ച വാക്കുകൾ ഹൃദയത്തിൽ തൊടുന്നു. തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു: ‘യുഎഇയിലെ ജനങ്ങളെ സേവിക്കുന്നതിന് കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്നിക്കുന്നു’ യുഎഇ പ്രധാനമന്ത്രി പദത്തിലെ യാത്ര അദ്ദേഹം വിശദമാക്കി.
‘കഴിഞ്ഞ 15 വർഷത്തിനിടെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. പ്രാദേശിക തലത്തിലും ദേശീയതലത്തിലും ആയിരക്കണക്കിന് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ചു. യുഎഇ പ്രസിഡന്റിന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രയത്നിച്ചു. സർക്കാർ മികച്ച ആസൂത്രണങ്ങ…

By Divya