Mon. Dec 23rd, 2024

മുംബൈ:ട്രെയിൻ വരുന്നതിനിടെ റെയിൽവേ ട്രാക്കിൽപെട്ടയാളെ പൊലീസ് കോൺസ്റ്റബിൾ പ്ലാറ്റ്‌ഫോമിലേക്കു വലിച്ചു കയറ്റുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വെള്ളിയാഴ്ച പുതുവത്സര ദിനത്തിൽ ദഹിസർ സ്‌റ്റേഷനിലാണ് സംഭവം.
60 വയസുകാരനായ ഗൻപത് സോളാങ്കി ട്രാക്കു മുറിച്ചു കടക്കുന്നതിനിടെ ഷൂസ് ട്രാക്കിൽ വീണു. അതെടുക്കാൻ തിരിച്ച് ചെല്ലുന്നതിനിടെ ട്രെയിൻ എത്തി. ട്രെയിൻ സോളാങ്കിയുടെ തൊട്ടടുത്തെത്തിയപ്പോഴാണ് പൊലീസിന്റെ ഇടപെടൽ.

By Divya