Mon. Dec 23rd, 2024

ന്യൂഡൽഹി :ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയെങ്കിലും ഫൈസർ– ബയോൺടെക് വാക്സീന് ഇന്ത്യയിൽ കടമ്പകൾ ഏറെ. ലോകാരോഗ്യ സംഘടന അംഗീകരിച്ചതോടെ വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പിക്കാമെങ്കിലും ഇന്ത്യയിൽ മരുന്നുകളുടെയും വാക്സീന്റെയും ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഫൈസർ അപേക്ഷ നൽകിയെങ്കിലും വിദഗ്ധ സമിതിക്കു മുന്നിൽ പ്രത്യേക അവതരണം നടത്തിയിട്ടില്ല. ഇതിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

By Divya