Mon. Dec 23rd, 2024
തിരുവനന്തപുരം:

 
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദകേന്ദ്രമായ ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി താന്‍ കരമടയ്ക്കുന്ന ഭൂമിയിലാണ്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിച്ചശേഷം വ്യവസായി ബോബി ചെമ്മണ്ണൂരിനു ഭൂമി നല്‍കാമെന്നും വസന്ത പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയാലേ ഭൂമി സ്വീകരിക്കൂവെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെ മക്കള്‍ ബോബിയോടു പറഞ്ഞിരുന്നു‍. വിവാദഭൂമി വാങ്ങി നല്‍കാനുള്ള ബോബി ചെമ്മണ്ണൂരിന്‍റെ നീക്കം ഇതോടെയാണു പ്രതിസന്ധിയിലായത്. പട്ടയമില്ലാത്ത ഭൂമി വിൽപ്പന നടത്തി തന്നെ കബളിപ്പിച്ചതാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നു ബോബി വ്യക്തമാക്കിയിരുന്നു.

By Divya