Mon. Dec 23rd, 2024

പുരാണകഥാപാത്രമായ ശകുന്തളയെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ സാമന്ത അക്കിനേനി. കാളിദാസന്‍റെ നാടകനായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖര്‍ തെലുങ്കിലൊരുക്കുന്ന ചിത്രത്തിലാണ് സാമന്ത ശകുന്തളയാവുന്നത്. മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പേരും ‘ശാകുന്തളം’ എന്നാണ്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തെത്തി.

അനുഷ്‍ക ഷെട്ടി നായികയായ ‘രുദ്രമാദേവി’യുടെ സംവിധാനം ഗുണശേഖര്‍ ആയിരുന്നു. റാണ ദഗുബാട്ടി നായകനാവുന്ന ‘ഹിരണ്യകശിപു’ എന്ന ചിത്രവും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഈ പ്രോജക്ട് ഉടന്‍ ഉണ്ടാവില്ലെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

By Divya