Mon. Dec 23rd, 2024
ദുബായ്:

 
ഇടവേളയ്ക്ക് ശേഷം ദുബായ് പാർക്കുകളിലെ കളിക്കളങ്ങൾ ഉണർന്നു. കൊവിഡ് പ്രതിസന്ധിയിൽ 2020 മാർച്ച് 15 മുതൽ അടച്ചിട്ട ഗ്രൗണ്ടുകൾ ഇന്ന് (ശനിയാഴ്ച) മുതലാണ് നഗരസഭാധികൃതർ തുറന്നത്. കളിക്കാനിടമില്ലാതെ വലഞ്ഞിരുന്ന എമിറേറ്റിലെ യുവതയ്ക്ക് നഗരസഭയുടേത് ആശ്വാസകരമായ വാർത്തയായി.

പബ്ലിക് പാർക്കുകൾ സന്ദർശകർക്ക് തുറന്നുകൊടുത്തിരുന്നുവെങ്കിലും കളിക്കളങ്ങൾ അനിശ്ചിതമായി അടഞ്ഞുതന്നെ കിടന്നു. എന്നു തുറക്കുമെന്ന് കുട്ടികളും ബാച്ച്ലേഴ്സ് താമസക്കാരും പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരോട് നിരന്തരം അന്വേഷിക്കുമായിരുന്നെങ്കിലും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല

By Divya