Fri. Nov 21st, 2025

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കറെ തയിബ നേതാവുമായ സാക്കിയുര്‍ റഹ്മാന്‍ ലഖ്‍വി പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി. എവിടെവച്ചാണ് അറസ്റ്റെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുംബൈ ആക്രമണക്കേസില്‍ ലഖ്‍വി നേരത്തേ അറസ്റ്റിലായിരുന്നു. 2015 ലാണ് ജാമ്യത്തിലിറങ്ങിയത്.

By Divya