Thu. Dec 19th, 2024

ഡല്‍ഹിയില്‍ ശീതതരംഗത്തിനൊപ്പം പെരുമഴയും. ഇതിനിടയിലും സമരവീര്യം ചോരാതെ പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടരുകയാണ്. സമരപ്പന്തലുകളിലും വെള്ളംകയറി. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായെങ്കിലും അവധിദിനമായതിനാല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല.

അതിശൈത്യത്തില്‍ മൂടിപ്പുതച്ച് തെരുവില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ദുരിതംവിതച്ചാണ് ഡല്‍ഹിയില്‍ മഴയെത്തിയത്. സമരപ്പന്തലുകളില്‍ വെള്ളംകയറി. പക്ഷെ ഈ പ്രതികൂല കാലവസ്ഥയിലും കര്‍ഷകര്‍ കുലുങ്ങിയില്ല. മഴ വിതച്ച ദുരിതത്തെക്കുറിച്ചുള്ള ചോദ്യത്തിനും കര്‍ഷകര്‍ വ്യക്തമായ മറുപടി നല്‍കി. കൃഷിക്ക് മഴ നല്ലതാണ്. പാടത്ത് പണിയെടുക്കുമ്പോള്‍ മഴ കൊള്ളാറുമുണ്ട്.

By Divya