Mon. Dec 23rd, 2024

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയ്ക്കടുത്തുള്ള ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

കാറിലേക്ക് കയറുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞുവീണതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

By Divya