Fri. Jan 24th, 2025

അബുദാബി: 3 ആഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും 2 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് നിർദേശം. എന്നാൽ മറ്റു എമിറേറ്റുകളിലെ വിദ്യാർഥികളിൽ  നേരിട്ട് പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്തവർക്ക് സ്കൂളിൽ എത്താം.

അല്ലാത്തവർ  ഇ–ലേണിങിൽ തുടരും. റാസൽഖൈമയിലെ സ്കൂൾ വിദ്യാർഥികൾ നാളെ മുതലാണു നേരിട്ടെത്തുക. 50% അധ്യാപകരും സ്കൂളിൽ എത്തും. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിലെ സ്കൂളിലും രണ്ടാം ടേമിലെ രീതി തുടരാനാണ് തീരുമാനം.

By Divya