Wed. Oct 8th, 2025
മുംബൈ:

 
ഓഹരി വില്പനയിലെ ക്രമക്കേടിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബി പിഴ ചുമത്തി. മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെയാണു് പിഴ ചുമത്തിയത്. 70 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നടപടി. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികള്‍ വില്‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്.