Thu. Mar 28th, 2024
തിരുവനന്തപുരം:

 
കൊവിഡ് പരിശോധന നിരക്കിലും ആൻ്റിജെൻ ടെസ്റ്റിൻ്റെ നിരക്കിലും മാറ്റം. ആര്‍ടിപിസിആറിന് 1500 രൂപയാക്കി കുറച്ചു. ആന്റിജെനിന് 300 രൂപയും ആയി. ആര്‍ടിപിസിആര്‍ 2100 രൂപയും ആന്റിജെന്‍ 625 രൂപയും ആയിരുന്നു.

ഇതിനിടെ, കൊവിഡ് വാക്സിൻ്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് തീരുമാനിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ വിദഗ്ദ്ധ സമിതി യോഗം തുടങ്ങി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും ഭാരത്ബയോടെക്കിന്‍റെയും അപേക്ഷ പരിഗണിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇരു കമ്പനികളോടും വാക്സീന്‍ പരീക്ഷണത്തിന്‍റെയും സുരക്ഷയുടെയും കൂടുതല്‍ ഡേറ്റ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഫൈസര്‍ കമ്പനി പരീക്ഷണത്തിന്‍റെ വിശദാംശങ്ങള്‍ വിദഗ്ദ്ധ സമിതി മുന്‍പാകെ അവതരിപ്പിക്കും.