പോലീസിനോട് അമർഷം; ഹാക്കർമാർ കേരളാ പോലീസ് അക്കാദമിയുടെ സൈറ്റ് തകർത്തു

സ്വന്തം അച്ഛനും അമ്മയും കണ്‍മുന്നില്‍ വെന്തെരിഞ്ഞു വെണ്ണീര്‍ ആയ കുട്ടികളുടെ മാനസിക അവസ്ഥ പോലും കണക്കിലെടുക്കാതെ കുഴിമാടം വെട്ടുന്ന മകനോട് ചോദിക്കുകയും പറയുകയും ചെയ്യുന്ന പോലീസിന്റെ വാചകങ്ങളുടെ രീതി തികച്ചും ക്രൂരതയാണെന്ന് സൈബര്‍ വാരിയേഴ്സ് വിമർശിച്ചു.

0
479

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി.
  • സംസ്ഥാനത്ത് നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. 
  • നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍  കേരള പോലീസ് അക്കാദമി ഔദ്യോഗിക വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു.
  • എറണാകുളം ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.
  • കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
  • സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളി.
  • വർക്കല അയിരൂർ ഇടവയിൽ അമ്മയെ ക്രൂരമായി മർദിച്ച മകൻ കസ്റ്റഡിയിൽ.
  • നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ  മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
  • നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിന്റെ ഉടമസ്ഥാവകാശം പരിശോധിക്കാൻ തഹസിൽദാറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
  • കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള ഏഴാംവട്ട ചര്‍ച്ച പുരോഗമിക്കുന്നു.
  • രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.
  • ജനിക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പെടുത്തിയത്  ഒരാഴ്ച കൂടി നീട്ടി.
  • ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് യു.കെ അംഗീകാരം നല്‍കി.
  • ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കേരള ടീമില്‍ തിരിച്ചെത്തുന്നു.
  • ഈ വര്‍ഷത്തെ ഐ.എസ്.എല്ലിലെ അവസാന മത്സരം ഇന്ന് നടക്കും.

https://www.youtube.com/watch?v=KbJxM_AwYWk

Advertisement