പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത 14 പേർ അറസ്റ്റിൽ

പാകിസ്ഥാനിൽ ക്ഷേത്രം തകർത്തത് ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

0
110
Reading Time: < 1 minute

 

ഇസ്ലാമബാദ്:

പാകിസ്ഥാനിൽ നിരവധിയാളുകൾ ചേർന്ന് ക്ഷേത്രം തകർക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ 14 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഒറ്റരാത്രികൊണ്ട് നടത്തിയ റെയ്‌ഡിൽ 14 പേരെ കസ്റ്റഡിയിൽ എടുത്തെന്നും കൂടുതൽ പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഇന്നലെയാണ് നോർത്ത് വെസ്റ്റേൺ ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യയിൽ സംഭവം നടക്കുന്നത്. ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി അംഗങ്ങളുടെ നേതൃത്വത്തിലെത്തിയ ജനക്കൂട്ടമാണ് ക്ഷേത്രം തകർത്തതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് നടന്ന റാലിയ്ക്കും പ്രസംഗത്തിനും പിന്നാലെയാണ് ജനക്കൂട്ടം ക്ഷേത്രം ലക്ഷ്യമാക്കി എത്തിയത്. 

അതേസമയം ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് തങ്ങളുടെ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് ജമാഅത്ത് ഉലമ-ഇ-ഇസ്ലാമിക് പാർട്ടി പ്രൊഫ്യൻഷ്യൽ ചീഫ് മൗലാന അട്ടൗർ റഹ്മാന്‍റെ പ്രതികരണം.

Advertisement