Wed. Jan 22nd, 2025
burevi cyclone to hit TamilNadu and Kerala

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഐടി വകുപ്പുകളിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
  • ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ചയോടെ ബുറേവി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
  • ഓപ്പറേഷൻ ബച്ചത്ത് എന്ന് പേരിട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ നിഷേധിച്ച്  കെഎസ്എഫ്ഇ.
  • കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.
  • പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ചോദ്യംചെയ്യൽ പൂർത്തിയായി.
  • ഡോളര്‍ കള്ളക്കടത്തിലും ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും.
  • കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേശും സരിത്തതും. 
  • കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
  • കൊവിഡിനേക്കാൾ ഭീഷണിയാണ് പുതിയ കാർഷിക നിയമമെന്ന് കർഷകർ.
  • കാര്‍ഷിക നിയമത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്തെത്തി.
  • ശ്രീലങ്കയിൽ ജയിലിലുണ്ടായ കലാപത്തിൽ എട്ട് തടവുകാർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു.
  • കുട്ടികളുടെ ചിത്രങ്ങളുടെ ഡാറ്റാബേസ് ആക്‌സസ് ചെയ്യുന്നത് തടയുന്നതിനും അത് ഷെയര്‍ ചെയ്യുന്നതിനും ഹാഷിങ് എന്ന സാങ്കേതികതയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങി അമേരിക്കയും ബ്രിട്ടനും.
  • തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഉടൻ വിരാമം കുറിക്കുമെന്ന് നടൻ രജനികാന്ത്.
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഇന്ന് എഫ്.സി.ഗോവ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.

https://www.youtube.com/watch?v=B6n99MO712c

By Athira Sreekumar

Digital Journalist at Woke Malayalam