മലപ്പുറം:
മതം പറഞ്ഞ് വോട്ട് ചോദിച്ച സ്ഥാനാർത്ഥിയുടെ ബന്ധുവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാർ. മലപ്പുറം ജില്ലയിലെ കരുവാക്കുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് സംഭവം. ഇവിടെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗ് നേതാവിന് വേണ്ടിയാണ് ഇയാളുടെ ബന്ധു വീടുകളിൽ കയറി ഇറങ്ങി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിടികൂടി മാപ്പുപറയിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്
സിപിഐഎം സ്ഥാനാർത്ഥി അറുമുഖനെതിരെയാണ് വർഗീയ പ്രചാരണം നടന്നിരിക്കുന്നത്. അറുമുഖൻ ഹിന്ദുവാണ് അവൻ നമസ്കരിക്കാറില്ല നോമ്പ് നോക്കാറില്ല അവന് വോട്ട് കൊടുക്കരുത് എന്നും പറഞ്ഞാണത്രേ കരുവാരകുണ്ടിൽ ലീഗ് വോട്ട് ചോദിക്കുന്നത്. എന്നാൽ, വർഗീയത പറഞ്ഞ് വോട്ട് ചോദിക്കാതെ രാഷ്ട്രീയം പറഞ്ഞ് വോട്ട് ചോദിക്കാനാണ് നാട്ടുകാർ ഇയാളോട് പറയുന്നത്.
അതേസമയം പ്രചാരണം മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ ഇത്തരം പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സിപിഎം സ്ഥാനാര്‍ത്ഥി സംഭവത്തോട് പ്രതികരിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് കക്കറ വാര്‍ഡിലാണ് ഇതെന്നും സിപിഎം സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. സാഹോദര്യം സൂക്ഷിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനും ഇത്തരം പ്രചാരണങ്ങളെ തള്ളണമെന്നാണ് സിപിഎം സ്ഥാനാർത്ഥി പറയുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇതേ വാര്‍ഡില്‍ നിന്ന് ജയിച്ച വ്യക്തി കൂടിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി അറുമുഖന്‍.