കൊച്ചി:
ഇന്നലെ നടന്ന ദേശീയ പണിമുടക്കിൽ പതിവിലും കൂടുതൽ വോട്ടര്‍മാരെ നേരില്‍ കണ്ട് സന്തോഷത്തിലാണ് സ്ഥാനാര്‍ഥികള്‍. ചുരുങ്ങിയ ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കിടെ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വീട്ടിലെ കുടുംബാംഗങ്ങളെ മുഴുവന്‍ ഒരുമിച്ച് കാണാന്‍ സാധിക്കുന്നത് അപൂര്‍വമാണ്. അപ്രതീക്ഷിതമയി വീണുകിട്ടിയ പണിമുടക്ക് ഓരോ സ്ഥാനാര്‍ഥികളും ഇന്നലെ ഏറെ പ്രയോജനപ്പെടുത്തി. ഭൂരിഭാഗം സ്ഥാനാര്‍ഥികളും അച്ചടിച്ച അഭ്യര്‍ഥനയുമായി ഭവനസന്ദര്‍ശനത്തിന്റെ തിരക്കിലായിരുന്നു.
പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു നഗരത്തിനുള്ളിലും പുറത്തും സ്ഥാനാര്‍ഥി പര്യടനം. ഹസ്തദാനം ഒഴിവാക്കിയും പരമാവധി അകലും പാലിച്ചുമാണ് സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരോട് ഇടപഴകുന്നത്.പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിഹ്നം അടങ്ങിയ മാസ്കുകളും സ്ഥാനാഥിയുടെ മുഖം പതിച്ച ടീ ഷര്‍ട്ടുകളും ധരിച്ചും വോട്ട് അഭ്യര്‍ഥന നടന്നു. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളുടെ അകത്തു കയറിയുള്ള വോട്ടുപിടിത്തം വേണ്ടെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചെറു സംഘങ്ങളായെത്തുന്ന പ്രചാരകർ വീടുകളുടെ മുറ്റത്തു നിന്നാണ് സംസാരിക്കുന്നത്.
ഇതില്‍തന്നെ പലയിടത്തും സ്ഥാനാര്‍ഥി മാത്രമാണ് വീട്ടുവളപ്പില്‍ പ്രവേശിക്കുന്നത് ബാക്കിയുള്ളവര്‍ പുറത്ത് കാത്തു നില്‍ക്കുകയാണ് ചെയ്യുന്നത്. ഒന്നിലധികം തവണ ഭവനം സന്ദര്‍ശനം വേണ്ടെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ട്.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് കൂടുതലായും പ്രചാരണം നടക്കുന്നത്.ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ തങ്ങളുടെ പരിധിയിലെ ഏതാനും സ്ഥലങ്ങൾ പണിമുടക്ക് ദിവസത്തേക്ക് മാറ്റിവെച്ചപ്പോൾ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ രാവിലെ മുതൽ വൈകീട്ടുവരെ മുഴുവൻ വീടുകളും കയറുന്ന പദ്ധതിയാണ് തയാറാക്കിയത്.
അതിനിടെ വരും ദിവസങ്ങളില്‍ അവസാനഘട്ട വോട്ട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ഒറ്റയ്ക്ക് വീടുകള്‍ സന്ദര്‍ശിക്കുന്നത് സംബന്ധിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്.കണ്‍വന്‍ഷനുകള്‍ ഒന്നിച്ച് നടത്തുന്നതിനും ഒന്നിലധികം വാര്‍ഡുകള്‍ ഉൾപ്പെടുത്തി മൈക്ക് അനൗണ്‍സ്മെന്റിനും മുന്നണികള്‍ പദ്ധതിയിടുന്നു.