കൊച്ചി:
പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി നാളെ. ഇബ്രാഹിം കുഞ്ഞിന്റെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു. സർക്കാർ മേഖലയിൽ സൗകര്യങ്ങൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം പിൻവലിച്ചത്.
അതേസമയം ഇബ്രാഹിം കുഞ്ഞിന്റെ ഉടമസ്ഥതിയിലുള്ള മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിൽ വന്ന 10 കോടിയെ കുറിച്ച് അന്വേഷണം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു. ഈ തുകയ്ക്ക് പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറി. ഇഡി അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്. ഈ പണമിടപാടിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കുള്ളതായി സംശയം ഉണ്ടെന്ന് വിജിലൻസ് വാദിച്ചു.
https://www.youtube.com/watch?v=YtUB6Tdbgk0