Fri. Nov 22nd, 2024
ED issues notice against CM Raveendran

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.

ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും അദ്ദേഹത്തിൻ്റെ വിശ്വസ്തനുമായ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നതോടെ സ്വർണക്കടത്ത് കേസ് സ‍ർക്കാരിന് വീണ്ടും വെല്ലുവിളിയായി മാറുകയാണ്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിൻ്റെ അറസ്റ്റിന് പിന്നാലെ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. ഇതിനായി രവീന്ദ്രന് നോട്ടീസ് നൽകിയ സമയത്താണ് അദ്ദേഹം കൊവിഡ് പൊസീറ്റിവായി ക്വാറൻ്റൈനിൽ പോയത്.

രണ്ടാഴ്ചയിലേറെ ക്വാറൻ്റൈനിൽ ഇരുന്ന രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂർത്തിയായ   ശേഷമാണ് അദ്ദേഹത്തിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. സിഎംആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സിഎം രവീന്ദ്രൻ മുഖ്യമന്ത്രിയുട ഓഫീസിൽ നിർണായക സ്വാധീനമുള്ള  ഉദ്യോഗസ്ഥനാണ്.

കെ ഫോൺ, ടോറസ് തുടങ്ങിയ സ‍ർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ  നിന്നും ഇഡി വിവരം തേടിയേക്കും.  അതേസമയം സ്വർണ്ണക്കടത്ത് കേസിൽ 4 പ്രതികൾ കൂടി കരുതൽ തടങ്കലിലായി.

നേരത്തെ സ്വപ്ന സുരേഷ്, സന്ദീപ് നായരും കരുതൽ തടങ്കലിലായിരുന്നു. ഇപ്പോൾ സരിത്ത്, റമീസ്, ജലാൽ, ഷാഫി എന്നിവരാണ് കരുതൽ തടങ്കലിലായത്. ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.

https://www.youtube.com/watch?v=UPnI8H91enU

By Arya MR