കാരാട്ടെ അഭ്യസിപ്പിക്കുന്ന റീനു ജെഫിന്‍
കാരാട്ടെ അഭ്യസിപ്പിക്കുന്ന റീനു ജെഫിന്‍
Reading Time: 2 minutes
കരിമണ്ണൂർ:

ഇടുക്കി കരിമണ്ണൂര്‍ ഡിവിഷനില്‍ ഇടതു സ്ഥാനാര്‍ഥി കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്. എതിരാളിയെ  നിമിഷങ്ങള്‍ക്കകം തറപറ്റിക്കുന്ന കരാട്ടെക്കാരി. ഒന്നാം ക്ലാസ് മുതൽ കരാട്ടെ അഭ്യസിക്കുന്ന റീനു, സ്ഥാനാർഥിയായ ശേഷവും  ദിവസവുമുള്ള പരിശീലനം മുടക്കാറില്ല. ബോക്സിങ്ങും പരിശീലിക്കുന്നുണ്ട്. തൊടുപുഴ തട്ടക്കുഴയിലാണു പരിശീലനം.

റീനു ജെഫിൻ
റീനു ജെഫിൻ

തിരഞ്ഞെടുപ്പില്‍ അടിപതറില്ലെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി ഇപ്പോൾ. കരിമണ്ണൂര്‍ ഡിവിഷനില്‍ നിന്നും റീനു ജെഫിന് ഇത് കന്നിയങ്കമാണ്. കരാട്ടെ കളങ്ങളില്‍ എതിരാളികളെ  തോല്‍പ്പിച്ച് മുന്നേറി ശീലമുള്ള റീനുവിന്,  മനക്കരുത്തും  ആത്മവിശ്വാസവുമെല്ലാം ഈ അങ്കത്തട്ടില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത് തന്നെയാണ് . വലിയൊരു ശിഷ്യ സമ്പത്തും കൈമുതലായുണ്ട് ഈ മിടുക്കിക്ക്.

റീനു ജെഫിൻ
റീനു ജെഫിൻ

കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷക്കാരിയായ റീനു ഗായികയും ചിത്രകാരിയും കൂടിയാണ്.കരാട്ടെ ചാംപ്യനായപ്പോള്‍ അന്ന് ജനപ്രതിനിധിയായിരുന്ന ഇന്ദു സുധാകരനാണ് സമ്മാനം നല്‍കിയത്, ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ റീനുവിന്റെ മുഖ്യ എതിരാളിയും കോണ്‍ഗ്രസിലെ ഇന്ദു സുധാകരന്‍ തന്നെ.യൂത്ത് ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിയായ ജെഫിന്‍ കെ.അഗസ്റ്റിനാണ് ഭര്‍ത്താവ്. രണ്ടരവയസുകാരി അന്ന റോസ് മകളാണ്.

എന്നും രാവിലെ ഉള്ള കരാട്ടെ പരിശീലനം കഴിഞ്ഞാല്‍ നേരെ നാട്ടുകാര്‍ക്കിടയിലേക്ക്. ജയിച്ചാലുമില്ലെങ്കിലും പെണ്‍കുട്ടികള്‍ക്കിടയിലേയ്ക്ക് കരാട്ടെയുടെ കരുത്തെത്തിക്കാൻ ആണ് റീനുവിന്റെ ശ്രമം. കേരള കോൺഗ്രസ് (എം) പ്രതിനിധിയാണു റീനു. ഇന്ദു സുധാകരൻ (യുഡിഎഫ്), അമ്പിളി (എ‍ൻഡിഎ) എന്നിവരാണ് എതിർ സ്ഥാനാർഥികൾ.

ഇന്ദു സുധാകരൻ
ഇന്ദു സുധാകരൻ
എന്നാൽ സ്ഥാനാർത്ഥികൾ ശക്തരാകുമ്പോൾ  വികസനമുരടിപ്പിന‌് മറുപടി പറയാനൊരുങ്ങുകയാണ‌് കരിമണ്ണൂർ ഡിവിഷൻ. നടപ്പാക്കിയ പദ്ധതികളിലെല്ലാം അഴിമതി ആരോപണവും ശക്തമായത്‌ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ്‌ യുഡിഎഫ്‌ ക്യാമ്പ്‌.
ലൈഫ് ഭവന പദ്ധതിയിൽ 75 പേർക്കാണ് വീട് ലഭിച്ചത്. സ്ഥലവും വീടും ഇല്ലാത്ത 40 കുടുംബങ്ങൾക്കായി ആധുനിക രീതിയിലുള്ള ഭവനസമുച്ചയത്തിന്റെ നിർമാണം കിളിയറ വേനപ്പാറയിൽ പുരോഗമിക്കുകയാണ്. ആലക്കോട് കുടിവെള്ള പദ്ധതിയിൽ ശുദ്ധജലം മിക്കയിടങ്ങളിലും എത്തിക്കാനായി. കരിമണ്ണൂർ പിഎച്ച്സി സിഎച്ച്സിയായി ഉയർത്തിയത് നൂറുകണക്കിന് നിർധനർക്ക് ആശ്വാസമായി.
തുടങ്ങിയ  ഭരണനേട്ടങ്ങൾ നിരത്തി സുസ്ഥിരഭരണം വ്യക്തമായ ഭൂരിപക്ഷ‌ത്തോടെ ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എൽഡിഎഫ് ക്യാമ്പ്.
കരിമണ്ണൂർ
കരിമണ്ണൂർ
‘കമീഷൻ’ അടിക്കാതെ ഒന്നും നടക്കില്ലെന്ന സ്ഥിതിക്ക‌് മാറ്റം വരുത്തണമെന്നാണ്‌ വോട്ടർമാരുടെ അഭിപ്രായം. കരിമണ്ണൂർ പഞ്ചായത്തിലെ 10 വാർഡുകളും കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ‌് കരിമണ്ണൂർ ഡിവിഷൻ. ഇതിൽ കരിമണ്ണൂരും കോടിക്കുളവും ‌എൽഡിഎഫ‌് ഭരണത്തിലായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ‌സ‌്സി വിഭാഗത്തിന‌് സംവരണം ചെയ‌്തിരുന്ന ഡിവിഷനിൽ കോൺഗ്രസിലെ മനോജ‌് തങ്കപ്പൻ 3,727 വോട്ടുകൾക്ക‌് വിജയിച്ചു.
 ഇടത്തരം നാമമാത്ര കർഷകരാണ‌് ജനസംഖ്യയിൽ ഭൂരിഭാഗവും. പഞ്ചായത്തിന്റെ സാമ്പത്തികനില നിയന്ത്രിക്കുന്നത് കാർഷികമേഖലയാണ്. ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണം. 19,675 ആണ് വോട്ടർമാരുടെ എണ്ണം. 9,718 പുരുഷന്മാരും 9,957 സ്ത്രീകളും.
Advertisement