Mon. Dec 23rd, 2024
Oxford Vaccine Can Be 90% Effective

 

ഡൽഹി:

ഓക്‌സ്ഫഡ്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക വ്യക്തമാക്കി. ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90% ആണെന്നാണ് കണ്ടെത്തൽ. എന്നാൽ 70%മാണ് ശരാശരി ഫലപ്രാപ്‌തി.

വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ല എന്നത് മൂന്നാം ഘട്ട പരീക്ഷണത്തിൽ വ്യക്തമായതായും കമ്പനി അറിയിച്ചു. ലോകത്തിനാകെയുള്ള വാക്‌സിന്‍ വിതരണത്തിനായി ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് ഉല്‍പാദിപ്പിക്കാനാണ് ആസ്‌ട്രസെനേക ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന വാക്‌സിന് 95 ശതമാനം ഫലപ്രാപ്‌തിയുള്ളതായി കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam