കൊച്ചി:
കൊച്ചി മറൈൻ ഡ്രൈവ് നടപ്പാത നവീകരിക്കുന്നു. നടപ്പാതയിൽ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടൈലുകൾ പൂർണമായി തണൽമരങ്ങൾക്കു ചുറ്റും അരമതിൽ കെട്ടി, ഇതിൽ മണ്ണു നിറയ്ക്കുന്ന ജോലി നടക്കുന്നു.
നടപ്പാതയിൽ, പുതിയ ഓടയുടെ നിർമാണവും തുടരുകയാണ്. ഗോശ്രീ പാലം മുതൽ കെട്ടുവള്ളം പാലം വരെ ഫെബ്രുവരിയിലും 2.5 കിലോമീറ്റർ നടപ്പാത മൊത്തമായി മേയിലും പൂർത്തിയാകുമെന്നാണു കരുതുന്നത്. ഗോശ്രീ പാലം മുതൽ കെട്ടുവള്ളം പാലം വരെയുള്ള ജോലികൾ ദ്രുതഗതിയിലാണു നടക്കുന്നത്. ഇവിടെ ടൈലുകൾ ഇടേണ്ട ഘട്ടമെത്തി.
കായൽഭാഗത്ത് അരമതിൽ കെട്ടി, മണ്ണു നിറച്ച്, തണൽമരത്തെകൾ നട്ടു. വിളക്കുകാലുകളും നാട്ടിയിട്ടുണ്ട്. മുൻപ് ഇവിടെ രാത്രിയായാൽ വെളിച്ചം ഉണ്ടായിരുന്നില്ല. അന്ന് സാമൂഹിക വിരുദ്ധരുടെ ശല്ല്യം രൂക്ഷമായിരുന്നു. വെളിച്ചം വരുന്നതോടെ അതിനൊരു പരിഹാരം ആകുമെന്നാണ് പരിസരവാസികൾ പറയുന്നത്.
വാട്ടർ മെട്രോയുടെ ജെട്ടി നിർമാണജോലി തുടങ്ങാത്തതു കെട്ടുവള്ളം റസ്റ്റോറന്റ് മുതൽ ഹൈക്കോടതി ജെട്ടിവരെയുള്ള ഭാഗത്തെ നടപ്പാത നവീകരണത്തെ ബാധിക്കും. ജെട്ടി നിർമിക്കാതെ നവീകരിച്ചാൽ നടപ്പാത വീണ്ടും പൊളിക്കേണ്ടി വരും. കെട്ടുവള്ളം റസ്റ്ററന്റ് സംബന്ധിച്ചു കേസ് നിലനിൽക്കുന്നതു കാരണം കെട്ടുവള്ളം പാലത്തിൽ നവീകരണം നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്.
കൊച്ചിയുടെ തന്നെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻ ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ ചീനവലകളും, മഴവിൽ പാലവുമാണ്.
വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കോവിഡയതിനാൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നുണ്ട്. കായലിന്റെ തീരത്ത് കൂടി ഉള്ള കാൽനടപ്പാത കേരള ഹൈക്കോടതിയുടെ മുൻപിൽ നിന്ന് തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.