തിരുവനന്തപുരം:
ബാർകോഴ കേസ് അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ് ആരോപിച്ചു. കേസിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ബിജു രമേശിന്റെ പ്രസ്താവന.
വിജിലൻസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാർകോഴ കേസിൽ തന്നോട് പരാതിയിൽ ഉറച്ചു നിൽക്കണം എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് വാക്കുമാറ്റിയതായി ബിജു രമേശ് ആരോപിച്ചു.
പഴയ ആദർശ ശുദ്ധിയൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റുകൾക്കില്ല. സാമ്പത്തികമായും മാനസികമായും ഒരുപാട് പീഡനം തനിക്ക് നേരിടേണ്ടി വന്നുവെന്നും ബിജു രമേശ് പറഞ്ഞു. ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് വിവരം സംബന്ധിച്ച ഫയൽ തന്റെ കയ്യിലുണ്ടെന്ന് പറഞ്ഞപ്പോൾ അത് കയ്യിലിരിക്കട്ടെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.youtube.com/watch?v=Mj5g48gI3bc