Sat. Apr 20th, 2024
CM ordered vigilance probe against Ramesh Chennithala

 

തിരുവനന്തപുരം:

ബാർ കോഴ കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രെസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്ന ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കേസിൽ കെ എം മാണിക്കെതിരെയും ബാബുവിനെതിരെയും മാത്രമാണ് വിജിലൻസ് അന്വേഷണം ഉണ്ടായിരുന്നത്. പിന്നീട് ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ കണക്കിലെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി മാത്രമാണ് അന്വേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. പ്രതിപക്ഷനേതാവിനും മുൻമന്ത്രിമാർക്കും എതിരായ അന്വേഷണത്തിന് ഇനി ഉത്തരവിറക്കാൻ ഗവർണ്ണറുടേയും സ്പീക്കറുടേയും അനുമതി വേണം.

https://www.youtube.com/watch?v=BUMJKQq6e_w

By Athira Sreekumar

Digital Journalist at Woke Malayalam