Tue. Nov 5th, 2024
തിരുവനന്തപുരം:

ബാർ കോഴ കേസിൽ തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി പേടിപ്പിക്കേണ്ടെന്നാണ് ചെന്നിത്തല പ്രതികരിച്ചത്.

തനിക്കെതിരായ ബിജു രമേശിൻ്റെ  കോഴ ആരോപണം ഏജൻസികൾ അന്വേഷിച്ച് തള്ളിയതാണെന്നും റിപ്പോർട്ട് കോടതിക്ക് മുന്നിലുള്ളതാണെന്നും ചെന്നിത്തല പറയുന്നു. മാണിക്കെതിരായ ബാർകോഴ ഒതുക്കാൻ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിൻ്റെ വെളിപ്പെടുത്തലിൽ എന്ത് കൊണ്ട് അന്വേഷണമില്ലെന്നും കോൺഗ്രസ് ചോദിക്കുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് മുന്നോട്ട് പോയാൽ കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടിയും കോൺഗ്രസ്സ് ആലോചിക്കുന്നുണ്ട്.

“ബാ‍ർകോഴ കേസിൽ തനിക്കെതിരെ അന്വേഷണം നടത്താനുള്ള സംസ്ഥാന സ‍ർക്കാർ തീരുമാനത്തെ സ്വ​ഗതം ചെയ്യുന്നു. ഏത് അന്വേഷണവും താൻ നേരിടും. ഇതുമായി ബന്ധപ്പെട്ട് ആറ് വ‍ർഷം മുൻപ് ആരോപണം ഉയ‍ർന്നപ്പോൾ അന്ന് അക്കാര്യം താൻ നിഷേധിച്ചതാണ്. ഞങ്ങളു‌ടേത് കോഴ വാങ്ങുന്ന പാർട്ടിയല്ല. ഈ ആരോപണത്തിലൊക്കെ നേരത്തെ മൂന്ന് തവണ അന്വേഷണം നടത്തിയതും തള്ളിപ്പോയതുമാണ്,” ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“പഴയ വെളിപ്പെടുത്തലിൽ ഇപ്പോൾ വീണ്ടും വരുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. അന്വേഷണത്തെ താൻ സ്വാ​ഗതം ചെയ്യുന്നു. കോടതിയിലിരിക്കുന്ന കേസിൽ വീണ്ടും അന്വേഷണം നടത്താൻ കഴിയുന്നതെങ്ങനെയെന്ന് വ്യക്തമാവേണ്ടതുണ്ട്. സ‍ർക്കാർ നീക്കത്തിനെതിരെ അപകീർത്തി കേസിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷനേതാവും അഴിമതിക്കാരനെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്,” ചെന്നിത്തല.

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ നിരവധി ശ്രമങ്ങൾ സി പി എം നടത്തുന്നുണ്ടെന്നും, സ്വപ്നയും ശിവശങ്കറും മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് സ്വരം മാറ്റിയതെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. സി രവീന്ദ്രനിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ സ്വരം മാറിയതെന്നും പ്രതിപക്ഷ നേതാവിന് പറഞ്ഞു.

“,” ചെന്നിത്തല കൂട്ടിച്ചേർത്തു.

 

 

 

By Arya MR