Thu. Dec 19th, 2024

 

കണ്ണൂർ:

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനും വോട്ടെണ്ണലിനും മുൻപ് തന്നെ ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. ആന്തൂരിൽ കഴിഞ്ഞ തവണ 28 മണ്ഡലത്തിൽ പതിനാലിടത്ത് എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇത്തവണ ആറ് സ്ഥലങ്ങളിൽ എൽഡിഎഫിന് എതിരില്ല.

കണ്ണൂർ ജില്ലയിലെ ആന്തൂര്‍ നഗരസഭ (6 വാർഡുകൾ) മലപ്പട്ടം പഞ്ചായത്ത് (5 വാർഡുകൾ), കാങ്കോൽ ആലപ്പടമ്പ്  പഞ്ചായത്ത് (2 വാർഡുകൾ) ,കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്ത് (3 വാർഡുകൾ) കയ്യൂർ ചീമേനി പഞ്ചായത്ത് (ഒരു വാർഡ്) എന്നിവിടങ്ങളിലാണ് എതിരില്ലാത്തതിനാൽ എൽഡിഎഫ് വിജയമുറപ്പിച്ചത്. 

By Athira Sreekumar

Digital Journalist at Woke Malayalam