Wed. Dec 18th, 2024
covid cases rising in Kerala

 

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗം ബാധിച്ചവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. 28 മരണങ്ങൾ കൂടി ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. എറണാകുളം 19, കോഴിക്കോട്, കണ്ണൂര്‍ 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, തൃശൂര്‍, പാലക്കാട് 4 വീതം, ഇടുക്കി 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 579, കൊല്ലം 577, പത്തനംതിട്ട 226, ആലപ്പുഴ 368, കോട്ടയം 776, ഇടുക്കി 185, എറണാകുളം 720, തൃശൂര്‍ 793, പാലക്കാട് 624, മലപ്പുറം 661, കോഴിക്കോട് 920, വയനാട് 76, കണ്ണൂര്‍ 376, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ കണക്ക്. 69,394 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അകെ 4,68,460 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

By Athira Sreekumar

Digital Journalist at Woke Malayalam