പാറ്റ്ന:
ജെഡിയു അധ്യക്ഷൻ നിതീഷ് കുമാര്‍ തന്നെ ബിഹാറിന്‍റെ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുത്തത്. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാറിന്‍റെ മുഖ്യമന്ത്രിയാകുന്നത്. നാളെ രാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗമായ കമലേശ്വര്‍ ചൗപാലിന്റെ പേരും ഉപമുഖ്യമന്ത്രി സ്ഥാനത്ത് പരിഗണിച്ചിരുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ ഇന്ന് യോഗത്തില്‍ പങ്കെടുത്തിരുന്നു.
243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണം പിടിച്ചത്. എന്നാല്‍, ജെഡിയു മോശം പ്രകടനമായിരുന്നു തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. എന്‍ഡിഎയിലെ ഘടകകക്ഷിയായ ബിജെപി 74 സീറ്റുകള്‍ നേടിയപ്പോള്‍ 43 സീറ്റുകളില്‍ ജെഡിയു ഒതുങ്ങിയിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാകാന്‍ താന്‍ അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.