കൊച്ചി:
തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹെെക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹെെക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.
ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്. ഈ നടപടി ചോദ്യം ചെയ്തായിരുന്നു ചെന്നിത്തല കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവെയ്ക്കാനാണെന്നും, ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്നുമാണ് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഓഡിറ്റ് നിര്‍ത്തിയിട്ടില്ലെന്നും സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യാനുള്ള കാലതാമസമാണ് ഓഡിറ്റ് വെെകാന്‍ കാരണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.