Sun. Dec 22nd, 2024
CPIML against CONGRESS

 

പട്ന:

ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മഹാസഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎംഎൽ. കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പ്രതികരിച്ചു. കോൺഗ്രസിന്‍റെ സാമൂഹിക രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടതായും ബിഹാർ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന സിപിഎമ്മിന് തിരിച്ചടിയുണ്ടാകുമെന്നും ദീപാങ്കർ ഭട്ടാചാര്യ മുന്നറിയിപ്പ് നൽകി. നഷ്ടം സംഭവിക്കുക സിപിഎമ്മിന് മാത്രമാകുമെന്നും കോൺഗ്രസുമായുള്ള ബംഗാളിലെ സഖ്യത്തിൽ സിപിഐഎംഎൽ പങ്കാളിയാവില്ലെന്നും അദ്ദേഹം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam