Wed. Jan 22nd, 2025
Iranian robbers team arrested in thiruvananthapuram
തിരുവനന്തപുരം:

അന്താരാഷ്ട്ര കൊള്ളസംഘം കേരളത്തിൽ അറസ്റ്റിലായി. ദില്ലി മുതൽ കേരളം വരെ സ്ഥലങ്ങളിൽ കറങ്ങി നടന്ന് മോഷണം നടത്തിയിരുന്ന നാല് ഇറാനിയൻ പൗരൻമാരാണ് പിടിയിലായത്. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സംഘത്തെ കൻ്റോമെൻ്റ് സിഐ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർ ചേർത്തലയിലെ ഒരു കടയിൽ നിന്നും 35,000 രൂപ മോഷ്ടിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അതിനുശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന്, ചേർത്തല പോലീസിന് ഇവരെ കൈമാറി.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നിന്ന് ഇവർ പോലീസ് പിടിയിലാകുന്നത്.  മണി എക്സ്ചേഞ്ചുകളും, പോസ്റ്റ് ഓഫീസുകളും കേന്ദ്രീകരിച്ച് വലിയ തട്ടിപ്പുകൾ നടത്താൻ പദ്ധതിയിട്ടാണ് സംഘം കേരളത്തിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ജനുവരി മുതൽ ഡൽഹി കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകൾ ഇവർ നടത്തിവന്നിരുന്നു. പല സംസ്ഥാനങ്ങളിലും ഇവർക്കെതിരെ കേസുകളുണ്ട്.

By Arya MR