പാറ്റ്ന:
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്കടുക്കുമ്പോള്‍ ആര്‍ജെഡി എന്ന പാര്‍ട്ടി ബിഹാറിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരികയാണ്. 122 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷമെങ്കില്‍ 126 സീറ്റുകള്‍ നേടിയാണ് 31കാരനായ തേജസ്വി നയിക്കുന്ന ആര്‍ജെഡി മുന്നേറുന്നത്. എക്സിറ്റ് പേള്‍ ഫലങ്ങള്‍ നൂറ് ശതമാനം ശരിവെയ്ക്കുന്നതാണ് പുറത്ത് വരുന്ന ഫലസൂചകങ്ങള്‍.
ഇപ്പോഴത്തെ ഒരു ലീഡ് നില പരിശോധിക്കുകയാണെങ്കില്‍ ആര്‍ജെഡിയുടെ കുതിച്ചുചാട്ടം എന്നതിലുപരി തേജസ്വി യാദവിന്‍റെ വിജയമായത് മാറുകയാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു തേജസ്വിയുടെ പ്രചാരണ പരിപാടികളെല്ലാം തന്നെ. തൊഴിലില്ലായ്മയെ തുടച്ചുനീക്കുമെന്നായിരുന്നു അദ്ദേഹം യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനം. അതുകൊണ്ട് ചെറുപ്പക്കാരനായ തേജസ്വിയില്‍ യുവാക്കള്‍ പ്രതീക്ഷയര്‍പ്പിച്ചു എന്ന് തന്നെയാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. 86 സീറ്റുകളിലാണ് ആര്‍ജെഡി മുന്നേറുന്നത്. കഴിഞ്ഞ തവണ 80 സീറ്റുകളായിരുന്നു ആര്‍ജെഡി നേടിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി തേജസ്വി യാദവ് മാറുമോ എന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റുനേക്കുന്നത്.
അതേസമയം, തോൽവി ഉണ്ടായാൽ അത് നിതീഷ് കുമാറിന്‍റെ ഭരണ പരാജയമായി ഉയർത്തി കാണിക്കാനായിരിക്കും ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുക. നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ട്.