ഡൽഹി:
11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നിലനിർത്തുന്നു. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 14 ഇടങ്ങളില്‍ ബിജെപിയാണ് മുന്നിൽ. അഞ്ചിടങ്ങളില്‍ മാത്രമാണ് നിലവിൽ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്.
എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നില്‍ നിൽക്കുന്നത്. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് സ്വന്തമാക്കാനായത്. ഉത്തര്‍പ്രദേശില്‍ ഏഴിൽ അഞ്ച് സീറ്റിലും ബിജെപിക്കാണ് മുന്നേറ്റം. സമാദ് വാജി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളില്‍ മുന്നേറുന്നുണ്ട്. കര്‍ണാടകയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നില്‍.
അതേസമയം ഓരോ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാണയിലും കോണ്‍ഗ്രസാണ് മുന്നില്‍. അഞ്ചു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്.
നാഗാലന്‍ഡില്‍ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഓഡീഷയില്‍ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാ ദള്‍ മുന്നേറ്റം തുടരുന്നു. തെലങ്കാനയില്‍ ഒരു സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്, അവിടെ ബിജെപി തന്നെയാണ് മുന്നില്‍.