25 C
Kochi
Friday, September 17, 2021
Home Tags Telangana

Tag: Telangana

ബിജെപി അധ്യക്ഷൻ്റെ കൂറ്റന്‍ റോഡ് ഷോ; റാലി നടത്തിയിടത്ത് 693 പുതിയ രോഗികള്‍, തെലങ്കാനയില്‍ ആശങ്ക

ഹൈദരാബാദ്:രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്നതിനിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ബിജെപി അധ്യക്ഷന്റെ റോഡ് ഷോ. തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജീവിന്റെ നേതൃത്വത്തിലാണ് കൊവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പ്പറത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി റോഡ് ഷോ സംഘടിപ്പിച്ചത്.റോഡ് ഷോയുടെ ചിത്രങ്ങള്‍ തെലങ്കാന ബിജെപിയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിലുള്ളവര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചിട്ടില്ലെന്നത്...
BJP leading in Maharshtra, UP

മധ്യപ്രദേശിലും യുപിയിലും ഗുജറാത്തിലും ബിജെപി മുന്നേറ്റം

 ഡൽഹി:11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നിലനിർത്തുന്നു. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 14 ഇടങ്ങളില്‍ ബിജെപിയാണ് മുന്നിൽ. അഞ്ചിടങ്ങളില്‍ മാത്രമാണ് നിലവിൽ കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്.എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ്...

തെലങ്കാനയിൽ വൈദ്യുത നിലയത്തില്‍ തീപിടിത്തം; 9 പേർ കുടുങ്ങിക്കിടക്കുന്നു

ഹൈദരാബാദ്:തെലങ്കാനയിലെ ജലവൈദ്യുത നിലയത്തിൽ വൻ അഗ്നിബാധ. കെട്ടിടത്തിനുള്ളിൽ ഒൻപത് പേർ കുടുങ്ങി കിടക്കുന്നതായാണ് സൂചന.  തെലങ്കാന-ആന്ധ്ര അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ശ്രീശൈലം ജലവൈദ്യുത നിലയത്തിലാണ് തീപിടിത്തമുണ്ടായത്.  വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.  തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിയ 10 പേരെ രക്ഷപ്പെടുത്തി. ബാക്കി ഒൻപത് പേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ...

നാല് സംസ്ഥാനങ്ങളിലായി 204 ഐസൊലേഷന്‍ കോച്ചുകള്‍ അനുവദിച്ച് റെയിൽവേ

ഡൽഹി: കൊവിഡ് കൂടുതലായി വ്യാപിക്കുന്ന നാല് സംസ്ഥാനങ്ങളിലായി 204 ഐസൊലേഷന്‍ കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ. ഉത്തര്‍പ്രദേശിൽ എഴുപത്, ഡല്‍ഹിയിൽ അമ്പത്തി നാല്, തെലങ്കാനയിൽ അറുപത്, ആന്ധ്രയിൽ ഇരുപത് എന്നിങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്ന റെയിൽവേ കോച്ചുകളുടെ എണ്ണം. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി മാറ്റിയിരിക്കുകയാണ്. രോഗവ്യാപനം രൂക്ഷമാകുന്ന അഞ്ച് ജില്ലകളില്‍ അരലക്ഷം പരിശോധനകള്‍ ഉടന്‍ നടത്തുമെന്ന് തെലങ്കാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ 10, 11 ക്ലാസുകളിലെ പൊതുപരീക്ഷകൾ റദ്ധാക്കി

ചെന്നൈ: തമിഴ്നാട്ടില്‍ ഇത്തവണ അര്‍ധവാര്‍ഷിക പരീക്ഷകളിലെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നല്‍കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് എല്ലാ കുട്ടികളെയും വിജയിപ്പിക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. ചെന്നൈയിലെ പല സ്കൂളുകളും കോളേജുകളും ഉള്‍പ്പടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളാക്കിയതാണ് പ്രധാന കാരണം. അടുത്ത തിങ്കളാഴ്ച പരീക്ഷ തുടങ്ങാനുള്ള നീക്കത്തെ മദ്രാസ് ഹൈക്കോടതിയും എതിർത്തിരുന്നു.തെലങ്കാനയിലും പത്താം ക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ ഇല്ലാതെ...

കേരളത്തിൽ ആശങ്കയേറുന്നു; ഇന്ന് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് പുതുതായി 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്. 31 പേര്‍ വിദേശത്തുനിന്നു വന്നവരും, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന 48 പേർക്കും, സമ്പർക്കത്തിലൂടെ അഞ്ച് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇന്ന് മൂന്ന് പേർ രോഗമുക്തി...

തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

തെലങ്കാന: മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാർ സ്വദേശി സഞ്ജയ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയ ശേഷം കിണറ്റിൽ തള്ളുകയായിരുന്നു. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധി...

എന്‍പിആര്‍ അനുവദിക്കരുത്; മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രിയെ കണ്ടു

ഹൈദരാബാദ്: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ നടപ്പിലാക്കരുത് എന്ന ആവശ്യവുമായി മുസ്ലീം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. എഐഎംഐഎം പാർട്ടി നേതാവും, ഹൈദരാബാദില്‍ നിന്നുള്ള ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.എന്‍പിആര്‍, എന്‍ആര്‍സി തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍...

നിയമമാണ് നടപ്പിലാക്കേണ്ടത്, ആള്‍ക്കൂട്ട നീതിയല്ല!

#ദിനസരികള്‍ 963 തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതികള്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാവിലെ സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ തങ്ങളുടെതന്നെ ആയുധം തട്ടിയെടുത്ത് അക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.കീഴടങ്ങാനാവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ ആക്രമണം തുടര്‍ന്നപ്പോഴാണ് തിരിച്ചു വെടിവെയ്ക്കേണ്ടിവന്നതെന്നും അങ്ങനെയുണ്ടായ...

പ്രശ്നങ്ങൾക്കു പരിഹാരമാവുന്നില്ല; ടിഎസ്ആർടിസി ജീവനക്കാരുടെ സമരം തുടരുന്നു

ഹൈദരാബാദ്:  പ്രശ്നങ്ങൾക്കു പരിഹാരമാകാത്തതോടെ ടിഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് 18 ആം ദിവസം കഴിയുന്നു. സമരത്തിന് പരിഹാരമാവുന്നില്ലന്നു കണ്ടതോടെ പുതിയ വഴികൾ തേടുകയാണ് ജീവനക്കാർ.പണിമുടക്കിയ ജീവനക്കാർ താൽക്കാലിക ജീവനക്കാർക്ക്, ബസുകൾ ഓടിക്കരുതെന്ന് അഭ്യർത്ഥിച്ച് പൂക്കൾ സമ്മാനിച്ചു. ഡ്യൂട്ടിയിൽ പങ്കെടുക്കാതെ അവരുമായി സഹകരിക്കണമെന്ന അഭ്യർത്ഥനയോടെ പ്രതിഷേധക്കാർ താൽക്കാലിക ഡ്രൈവർമാരെയും കണ്ടക്ടർമാരെയും...